കരുവന്നൂര്‍പുഴയില്‍ ചാടിയ ഡോക്ടര്‍ മരിച്ചു
തൃശ്ശൂര്‍: കരുവന്നൂര്‍പുഴയില്‍ ചാടിയ ഡോക്ടര്‍ മരിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുഴയില്‍ ചാടിയ ആയൂര്‍വേദ ഡോക്ടറാണ് മരിച്ചത്. തൃശ്ശൂര്‍ അശ്വിനി ആശുപത്രിക്കു സമീപം ഫ്‌ലാറ്റില്‍ താമസിക്കുന കരോട്ടുവീട്ടില്‍ വര്‍ഗീസിന്റെയും ജെസിയുടെയും മകള്‍ ഡോ ട്രേസി വര്‍ഗീസ് 26 ആണ് മരിച്ചത്. ചെറിയ പാലം ഭാഗത്ത് നിന്ന് നടന്നുവന്ന ട്രേസി വലിയ പാലത്തിന്റെ നടുവിലെത്തി കൈവരിയുടെ മുകളിലൂടെ പൂഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Also Read: എല്‍.കെ.അഡ്വാനിക്ക് ഭാരതരത്ന; അനുമോദിച്ച് പ്രധാനമന്ത്രി
സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട ചേര്‍പ്പ് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അഗ്‌നിരക്ഷാസേന എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൃശ്ശൂരില്‍നിന്നെത്തിയ സ്‌കൂബ ടീം തിരച്ചില്‍ തുടരുന്നതിനിടെ പള്ളിക്കടവിനു സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ഷൊര്‍ണുരിലെ ആയൂര്‍വേദ കോളേജില്‍ പഠനം പൂര്‍ത്തിയാക്കി അവിടെത്തന്നെ പ്രാക്ടീസ് ചെയ്യുകയായിരുന്ന ട്രേസി കുറച്ചുനാളായി ഉന്നതപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാണാതായതിനെ തുടര്‍ന് വീട്ടുകാര്‍ അനേഷിച്ചു വരികയായിരുന്നു. തൃശ്ശൂര്‍ ഈസ്‌ററ് പോലീസിലും പരാതി നല്‍കിയിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രില്‍. സഹോദരന്‍ ക്രിസ്റ്റോ





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































