September 7, 2024
#Top Four

മാധ്യമങ്ങളോട് ബോഡി ടച്ചിംഗ് വേണ്ടെന്ന് സുരേഷ് ഗോപി

കൊച്ചി: ‘നോ ബോഡി ടച്ചിംഗ് കീപ്പ് എവേ ഫ്രം മീ’ ഇതൊരു സിനിമാ ഡയലോഗല്ല. പക്ഷേ ഒരു സിനിമാതാരം ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ഡയലോഗാണിത്. കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് ഇത്തരത്തില്‍ പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനോടും സുരേഷ് ഗോപി പ്രതികരിച്ചില്ല.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

അതേസമയം തൃശൂരില്‍ നടന്ന പൊതുപരിപാടിയില്‍ തന്റെ വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്നാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ‘വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി വഴി തടയരുത്. മുന്നോട്ട് സഞ്ചരിക്കാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ’? എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപിയുടെ പ്രതികരണം.

കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇത്തരത്തില്‍ പ്രതികരണങ്ങളുണ്ടായത്.

Also Read; വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് സ്ഥിരം ജാമ്യം

Leave a comment

Your email address will not be published. Required fields are marked *