December 22, 2024
#kerala #Top Four

വയനാട് പുനരധിവാസം ; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്ന് വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. അതേസമയം ദുരിതബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനായി സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. വയനാടില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്‍പിക്കുമെന്നതിലും മന്ത്രിസഭ തീരുമാനമെടുക്കും. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും.

Also Read ; എഡിജിപി അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്; അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം കൈമാറും

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വന്‍ വിവാദം. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധമുയര്‍ത്തി. ദുരന്തബാധിതരെ വേര്‍തിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിഴവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡിഡിഎംഎ യോഗം ചേരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

നാലര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്താക്കളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയത്. 388 കുടുംബങ്ങളുള്ള പട്ടിക പുറത്തിറങ്ങിയതോടെ വിവാദവും തുടങ്ങി. മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ അടിമുടി പിഴവാണെന്ന് ദുരന്തബാധിതര്‍ തന്നെ പറയുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *