‘മലയാളി ഫ്രം ഇന്ത്യ’ യുടെ പ്രമേയം തന്റെ കഥ ‘ആല്‍ക്കെമിസ്റ്റി’ല്‍നിന്ന് മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍ സാദിഖ് കാവില്‍
ദുബായ്: നിവിന്‍പോളി ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുമായുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രമേയം തന്റെ തിരക്കഥയായ ‘ആല്‍ക്കെമിസ്റ്റി’ല്‍നിന്ന് മോഷ്ടിച്ചതാണെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ് കാവില്‍ ദുബായില്‍ ആരോപിച്ചു.
Also Read ; കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; 2 ഐസ്‌ക്രീം ബോംബുകള്‍ റോഡില്‍ വീണ് പൊട്ടി
ഇന്ത്യ-പാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയം, പൂച്ചയടക്കമുള്ള പ്രധാന കഥാപാത്രങ്ങള്‍ തുടങ്ങി ഒട്ടേറെ സന്ദര്‍ഭങ്ങള്‍ തന്റെ തിരക്കഥയില്‍നിന്നെടുത്തതാണ്. ‘ആല്‍ക്കെമിസ്റ്റ്’ എന്നാണ് തന്റെ സിനിമയുടെ ആദ്യപേരെന്ന് ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സമ്മതിക്കുന്നുണ്ട്-സാദിഖ് കാവില്‍ പറഞ്ഞു.
2020 മുതല്‍ തന്റെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ സനീഷ് നമ്പ്യാര്‍ സംവിധാനം ചെയ്യാന്‍ തയ്യാറായിരുന്നെങ്കിലും ഡിജോ ജോസിന്റെ സിനിമയെക്കുറിച്ച് അറിഞ്ഞതോടെ പിന്‍മാറി. അടുത്തിടെ അന്തരിച്ച തിരക്കഥാകൃത്ത് നിസ്സാം റാവുത്തറുമായി കഥയും തിരക്കഥയും പങ്കുവെച്ചിരുന്നുവെന്നും സാദിഖ് കാവില്‍ പറഞ്ഞു.
‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥയും ആശയവുമെല്ലാം തന്റേതാണെന്ന് മറ്റൊരു എഴുത്തുകാരന്‍ നിഷാദ് കോയ അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സിനിമാരംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന യുവചലച്ചിത്ര പ്രവര്‍ത്തകരെ നിരാശരാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സാദിഖ് കാവിലിനൊപ്പമുണ്ടായിരുന്ന സംവിധായകന്‍ ജിബിന്‍ ജോസ്, ഫിറോസ് ഖാന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































