ഇവാന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിട്ട് സഹ പരിശീലകനും
ഇവാന്‍ വുകോമനോവിച്ചിന് പിന്നാലെ ക്ലബ്ബ് വിട്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍. 2022 ഓഗസ്റ്റ് നാലിനാണ് ബെല്‍ജിയന്‍ പരിശീലകനായ ഫ്രാങ്ക് ഡോവന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിലേക്കെത്തുന്നത്. ഡോവന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ ക്ലബ്ബ് അദ്ദേഹത്തിന്റെ ഭാവിക്ക് ആശംസകള്‍ നേരുകയും ചെയ്തുകൊണ്ടാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Also Read ; അബ്ദുള്‍ റഹീമിന്റെ മോചനം ; ദയാധനം കൈമാറി, നടപടികള്‍ അന്തിമഘട്ടത്തില്‍
ഇക്കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സും കോച്ചായിരുന്ന ഇവാന്‍ വുകോമനോവിച്ചും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞത്. വുകോമനോവിച്ചിന് പകരക്കാരനായി മേയ് 23ന് സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേ എത്തുകയും ചെയ്തു. 2026 വരെയാണ് സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































