#Movie

പ്രദീപ് രംഗനാഥന്റെ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു; സംവിധാനം വിഘ്‌നേഷ് ശിവന്‍, നിര്‍മ്മാണം നയന്‍താര

ചെന്നൈ: നടന്‍ പ്രദീപ് രംഗനാഥന്റെ 31-ാം ജന്മദിനത്തോടനുബന്ധിച്ച് ഏറ്റവും പുതിയ ചിത്രമായ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹി
ക്കുന്നത്. റൗഡി പിക്‌ചേര്‍സിന്റെ ബാനറില്‍ നയന്‍താരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Also Read ; ഓണത്തിന് മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍

‘ലവ് ഇന്‍ഷുറന്‍സ് കമ്പനി, ഞങ്ങളുടെ സ്വപ്ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക് LIK. ജന്മദിനാശംസകള്‍ പ്രദീപ് രംഗനാഥന്‍ ഇത് നിങ്ങള്‍ക്ക് ഏറ്റവും മികച്ച ജന്മദിനമായിരിക്കട്ടെ’ എന്ന ക്യാപ്ഷനോടുകൂടിയാണ് നയന്‍താര ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കിട്ടത്.

സാധാരണയില്‍ നിന്നും വ്യത്യസ്തമായാണ് പോസ്റ്ററില്‍ പ്രദീപ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചുറ്റിലും കെട്ടിടങ്ങളും മറ്റും നിറയുന്ന ഒരു ഫ്യൂച്ചറിസ്റ്റ് സിറ്റിയുടെ പാശ്ചത്തലമാണ് പോസ്റ്ററില്‍.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. ചിത്രത്തില്‍ എസ്.ജെ.സൂര്യ, കൃതി ഷെട്ടി, യോഗി ബാബു, മുഹമ്മദ് റസൂല്‍, ഗൗരി ജി. കിഷന്‍, ഷാര, സീമാന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ലിയോ ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ്എസ് ലളിത് കുമാര്‍ ചിത്രത്തിന്റെ സഹ നിര്‍മ്മാതാവാണ്. 2019ല്‍ കോമാളി എന്ന ചിത്രം സംവിധാനം ചെയ്ത പ്രദീപ്, ലവ് ടുഡേ (2022) എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്. 2022ലെ തമിഴിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ലവ് ടുഡേ. നേരത്തെ ലൗവ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ എന്ന പേരാണ് ചിത്രത്തിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ പേരില്‍ നിയമ പ്രശ്‌നം വന്നപ്പോഴാണ് ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ അഥവ ‘ലൈക്’ എന്നതിലേക്ക് പേര് മാറ്റിയത്.

Leave a comment

Your email address will not be published. Required fields are marked *