#kerala #Top Four

തൃശൂര്‍ വാല്‍പ്പാറയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു ; മുത്തശ്ശിയും കൊച്ചുമകളും മരണപ്പെട്ടു

തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ ഭീതി ഒഴിയുന്നതിന് മുമ്പേ തൃശൂര്‍ വാല്‍പ്പാറയില്‍ മണ്ണിടിഞ്ഞു വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു.രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഷോളയാര്‍ ഡാം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്ഞാനപ്രിയ. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. വാല്‍പ്പാറയ്ക്ക് പുറമെ മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി.

Also Read ; ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തഭൂമിയില്‍ ഉണ്ടാകും : മന്ത്രി എം ബി രാജേഷ്

തൃശൂരില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 159 കുടുംബങ്ങളിലെ 484 പേരാണ് ക്യാമ്പുകളിലുള്ളത്. 191 പുരുഷന്മാരും 218 സ്ത്രീകളും 75 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ചാലക്കുടി- 4, മുകുന്ദപുരം- 1, തൃശൂര്‍- 1, തലപ്പിള്ളി – 4, ചാവക്കാട് – 1 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ താഴെ താമസിക്കുന്നവരോടെല്ലാം ക്യാമ്പിലേക്കു മാറാന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ വില്ലടത്തെ വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ക്യാമ്പിലേക്ക് മാറ്റി. മാടക്കത്തറ പഞ്ചായത്തിലെയും തൃശൂര്‍ കോര്‍പറേഷനിലെ വില്ലടം ഡിവിഷന്‍ പ്രദേശത്തെയും 30ലധികം കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.

 

Leave a comment

Your email address will not be published. Required fields are marked *