#Movie #Top Four

ഇന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടില്ല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. രഞ്ജിനിയുടെ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് രാവിലെ 11 മണിക്ക് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. 300 പേജുള്ള റിപ്പോര്‍ട്ടിലെ വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി 233 പേജ് കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന തടസവാദവുമായി സര്‍ക്കാറിനെ സമീപിച്ചതോടെ ആശയക്കുഴപ്പമായി. തുടര്‍ന്ന് തല്‍ക്കാലം റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *