#Food #Top Four

ഷവര്‍മ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഷവര്‍മ അടക്കമുള്ള ആഹാരസാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമന്‍ചന്ദ്രന്‍ മുന്‍ ഉത്തരവിലെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം എന്ന് നിര്‍ദേശിച്ചത്. 2022 മേയ് ഒന്നിനാണ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേവനന്ദ മരിച്ചത്.

Also Read; ശബരിമല: കെ എസ് ആര്‍ ടി സിയെ പ്രതിദിനം ആശ്രയിക്കുന്നത് 90,000 യാത്രക്കാര്‍, സ്വാമീസ് ചാറ്റ്‌ബോട്ടിലൂടെ ബസ് സമയം അറിയാം

മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവര്‍ കൃത്യമായ പരിശോധന നടത്തി ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത് കണക്കിലെടുത്ത് കോടതി ചെലവായി 25,000 രൂപ ഹര്‍ജിക്കാരിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. കൂടാതെ ഇത്തരത്തിലൊരു ഹര്‍ജി നല്‍കിയതിനെ അഭിനന്ദിക്കുകയും ചെയ്തു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെ ഷവര്‍മ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസ് പരിഗണിക്കുന്ന കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടുമാസത്തിനകം ഹര്‍ജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കണം എന്നും കോടതി നിര്‍ദേശത്തിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *