#Business #Top Four

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്. ഒരു പവന് 1,480 രൂപ വര്‍ദ്ധിച്ച് 69,960 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 8,745 രൂപയാണ്. മൂന്ന് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 4,160 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

Also Read; മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

നേരത്തെ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വര്‍ണവില ഉയരാനും കാരണമായി. സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 107.10 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,100 രൂപയുമാണ്.

Leave a comment

Your email address will not be published. Required fields are marked *