#Others

വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ ‘ശുഭയാത്ര’, രണ്ട് ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതി

വിദേശത്ത് ജോലി നേടുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിനും യാത്രയ്ക്കും സഹായം നല്‍കുന്ന നോര്‍ക്കയുടെ പദ്ധതി. വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവരുടെ നൈപുണ്യ വികനസത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലൂടെയും യാത്രാ ചെലവുകള്‍ വഹിക്കുന്നതിന് സഹായം നല്‍കുന്നതിലൂടെയും തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്നവരെ സഹായിക്കുന്നതിനാണ് നോര്‍ക്ക ശുഭയാത്ര പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം: സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഈ പദ്ധതി പ്രകാരമുള്ള വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പലിശ ഇളവോടെ അനുവദിക്കും. നോര്‍ക്ക ശുഭയാത്ര പദ്ധതിയില്‍ രണ്ട് ഉപപദ്ധതികള്‍ ഉള്‍പ്പെടുന്നു.വിദേശ തൊഴിലവസര നൈപുണ്യ സഹായ പദ്ധതിയും വിദേശ തൊഴില്‍ യാത്രാ സഹായ പദ്ധതിയും ആണ് അവ.

വായ്പ പരിധിയും തിരിച്ചടവ് നിബന്ധനകളും

*പരമാവധി 2,00,000 രൂപവരെയുള്ള വായ്പകള്‍ നല്‍കും.

*പരമാവധി തിരിച്ചടവ് കാലാവധി 36 മാസമാണ്.

*തവണകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പക്കാര്‍ക്ക്:

*ആദ്യത്തെ ആറ് മാസത്തേക്ക് നോര്‍ക്ക മുഴുവന്‍ പലിശയും തിരികെ നല്‍കും.

*ശേഷിക്കുന്ന 30 മാസത്തേക്ക്, 4% പലിശ തിരികെ നല്‍കും.

കേരളത്തിന്റെ കൈത്താങ്ങ്….

വിദേശ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും.

വിദേശജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ടുളള 18 നും 55 നും മധ്യേ പ്രായമുളള വനിതകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സബ്സിഡി കഴിഞ്ഞ് വെറും നാലു ശതമാനം പലിശനിരക്കില്‍ 36 മാസ തിരിച്ചടവില്‍ രണ്ടു ലക്ഷം രൂപ വരെയാണ് അര്‍ഹരായ വനിത അപേക്ഷകര്‍ക്ക് ”കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍-നോര്‍ക്ക ശുഭയാത്ര” പദ്ധതി മുഖേന വായ്പയായി ലഭിക്കുക.

വിശദവിവരങ്ങള്‍ക്കും ശുഭയാത്ര പദ്ധതിയില്‍ അപേക്ഷിക്കുന്നതിനും : norkaroots.kerala.gov.in

സംസ്ഥാനത്തെ വനിതാവികസന കോര്‍പ്പറേഷന്‍ ഓഫീസുകള്‍ മുഖേനയും നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിച്ചും (www.norkaroots.kerala.gov.in) അര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *