#Top Four

തൃശൂര്‍ പൂരത്തിന് സമാപനം : ഉപചാരം ചൊല്ലി പിരിഞ്ഞ് ഭഗവതിമാര്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് സമാപനം പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയില്‍ ശ്രീമൂലസ്ഥാനത്തെത്തിയായിരുന്നു ഉപചാരം ചൊല്ലി പിരിഞ്ഞത്. എറണാകുളം ശിവകുമാറിന്റെ തോള്ളിലേറി പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ചന്ദ്രശേകറിന്റെ തോള്ളിലേറി തിരുവമ്പാടി ഭഗവതിയും ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്ത പൂരക്കാലത്തിനായുള്ള കാത്തിരിപ്പാണ് അടുത്ത പൂരം 2027 ഏപ്രില്‍ 17 ന്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

കിഴക്കൂട്ട് അനിയന്‍ മാരാര്‍ മേളത്തിന് പ്രമാണിയാവും. തിരുവമ്പാടി നായ്ക്കനാലില്‍ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പ് ഏറ്റുക. ചെറുശ്ശേരി കുട്ടന്മാരാരാണ് മേള പ്രമാണി. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാല്‍ പന്തലില്‍നിന്ന് പാറമേക്കാവും നായ്ക്കനാല്‍ പന്തലില്‍നിന്ന് തിരുവമ്പാടിയും എഴുന്നള്ളിപ്പ് നടത്തി. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തില്‍, കരിമരുന്നില്‍ കത്തിയമര്‍ന്ന 16 മനുഷ്യജീവനുകളുടെ ഓര്‍മയില്‍ വെടിക്കെട്ട് ഉപേക്ഷിച്ചതിനാല്‍ ഉപചാരം ചൊല്ലലിന് ശേഷമുള്ള വെടിക്കെട്ട് ഉണ്ടായില്ല. രാത്രി ഉത്രം വിളക്കോടെ കൊടിയിറക്കും.

കഴിഞ്ഞ 13 വര്‍ഷമായി തിരുവമ്പാടിക്കായി വെടിക്കെട്ട് ഒരുക്കിയിരുന്ന മുണ്ടത്തിക്കോട് സതീഷടക്കം 16 തൊഴിലാളികളാണ് വെടിക്കോപ്പ് പുരയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത്. തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടക്കേണ്ട ദിവസമായിരുന്നു സതീഷിന്റെ മരണം. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും തൃശൂര്‍ പൂരത്തിന് മാറ്റുകുറഞ്ഞില്ല. ഇന്നു പുലര്‍ച്ചെനടക്കേണ്ടിയിരുന്ന വെടിക്കെട്ടിനു പകരം ആചാരപരമായി കതിനകള്‍ പൊട്ടിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി. പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങള്‍. വടക്കുന്നാഥനിലെ നേമവെടിപൊട്ടിയ ശേഷം, വെടിക്കെട്ടിന് ഇക്കുറി ആദ്യം തിരികൊളുത്താന്‍ അവകാശമുള്ള പാറമേക്കാവ് വിഭാഗം മൂന്നു കതിനകള്‍ പൊട്ടിച്ചു. പിറകേ തിരുവമ്പാടിയും ആചാരമനുസരിച്ച് ഒരു കതിന പൊട്ടിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *