#Top Four

എക്സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ട്, നാലാം തിയ്യതി എക്സാറ്റ് പോള്‍ എന്താണെന്നറിയാം; മുഹമ്മദ് റിയാസ്

കോഴിക്കോട്: എക്സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ടെന്നും നാലാം തിയ്യതി അത് മനസിലാകുമെന്നും പ്രതികരിച്ച് മന്ത്രിയും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് റിയാസ്. എക്സാറ്റ് പോള്‍ എന്താണെന്ന് നാലാം തിയ്യതി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് നടന്നിട്ടില്ല. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. സ്ത്രീ വോട്ടര്‍മാരും ഇടതുമുന്നണിയോടൊപ്പം നില്‍ക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

എക്‌സിറ്റ് പോള്‍ തള്ളുന്നുവെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍ പറഞ്ഞു. കേരള ഗവണ്‍മെന്റിനെതിരായ വികാരം ഇല്ല. ഭരണ വിരുദ്ധ വികാരം ഇല്ല. കേരളത്തില്‍ ബിജെപി ഒറ്റ സീറ്റും നേടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. എന്‍ഡിടിവി- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫിന് ഭരണം ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് ട്രെന്‍ഡുണ്ടെന്നാണ് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് എന്‍ഡിടിവി- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രചവനം.

 

Leave a comment

Your email address will not be published. Required fields are marked *