കോഴിക്കോട് ജില്ലയില്‍ സിപിഐഎം വോട്ടുകള്‍ ബിജെപിലേക്ക് പോയി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍

കോഴിക്കോട് ജില്ലയില്‍ സിപിഐഎം വോട്ടുകള്‍ ബിജെപിയ്ക്ക് പോയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍. സിപിഐഎമ്മിന്റെ എക്കാലത്തെയും ചെങ്കോട്ടയായിരുന്ന കോഴിക്കോട്ടെ പല മണ്ഡലങ്ങളിലും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും അടിയുറച്ച പാര്‍ട്ടി വോട്ട് ബിജെപിക്ക് ചോര്‍ന്നതും തിരിച്ചടിക്ക് കാരണമായി. കോഴിക്കോട് നോര്‍ത്തില്‍ 10000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഗൗരവമേറിയ വിഷയമെന്നും ആഴത്തില്‍ പരിശോധിക്കണമെന്നും കോഴിക്കോട് നോര്‍ത്തില്‍ പരാജയപ്പെട്ട സിപിഐഎം നേതാവ് തോട്ടത്തില്‍ […]

മുഖ്യമന്ത്രി ചര്‍ച്ച; എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം പറയാന്‍ അവസരമൊരുക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ്. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശന്‍ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ […]

നിയമസഭയില്‍ ഇക്കുറിയും 11 വനിതകള്‍; ജയിക്കാനാകാതെ വനിതാ മന്ത്രിമാരും

കൊച്ചി: യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകള്‍. യുഡിഎഫില്‍ നിന്ന് ഒന്‍പതു പേരും എല്‍ഡിഎഫില്‍ നിന്ന് രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, മന്ത്രിമാരായ മൂന്ന് വനിതകളും ദയനീയമായി പരാജയപ്പെട്ടു. വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരാണ് പരാജയപ്പെട്ട വനിതാ മന്ത്രിമാര്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇക്കുറി മത്സരിച്ചത് നാല്‍പ്പത്തിയെട്ട് വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ വനിതകളെ മത്സരിപ്പിച്ചത് എല്‍ഡിഎഫും എന്‍ഡിഎയുമാണ്. പതിനെട്ട് വനിതകളെ […]

പ്രതിപക്ഷ നേതാവാകാന്‍ പിണറായി വിജയനില്ല; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കും. കൂടാതെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് ധാരണയുണ്ടാകും. പി എ മുഹമ്മദ് റിയാസും സജി ചെറിയാനുമാണ് സെക്രട്ടേറിയറ്റില്‍ […]

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇതോടെ സിലിണ്ടര്‍ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടര്‍ വില. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തിരുവനന്തപുരത്ത് 3,106 രൂപയായി. കോഴിക്കോട് 3,117.5 രൂപ ആയി. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം […]

എക്സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ട്, നാലാം തിയ്യതി എക്സാറ്റ് പോള്‍ എന്താണെന്നറിയാം; മുഹമ്മദ് റിയാസ്

കോഴിക്കോട്: എക്സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ടെന്നും നാലാം തിയ്യതി അത് മനസിലാകുമെന്നും പ്രതികരിച്ച് മന്ത്രിയും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് റിയാസ്. എക്സാറ്റ് പോള്‍ എന്താണെന്ന് നാലാം തിയ്യതി അറിയാമെന്നും അദ്ദേഹം പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് നടന്നിട്ടില്ല. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. സ്ത്രീ വോട്ടര്‍മാരും ഇടതുമുന്നണിയോടൊപ്പം നില്‍ക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എക്‌സിറ്റ് പോള്‍ തള്ളുന്നുവെന്ന് മുതിര്‍ന്ന സിപിഐഎം […]

അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുതാര്യത വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ കണക്കുകള്‍ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് പൂര്‍ത്തിയായി മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ കണക്കുകള്‍ പുറത്തുവിടാത്തതിനെതിരെ പ്രതിപക്ഷ നേതാവ്. അന്തിമ പോളിങ് ശതമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണമടക്കമുള്ള കണക്കും പുറത്തുവിടാനുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പോളിങ് ശതമാനം ഉള്‍പ്പെടെ പുറത്തുവിട്ട് തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് […]

ഇന്ന് കൊട്ടിക്കലാശം, കേരളം വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടു നിന്ന പ്രചാരണം ഇന്ന് അവസാനിക്കും. ഓരോ മണ്ഡലത്തിന്റേയും വിവിധ കേന്ദ്രങ്ങളില്‍ ആവേശമുണ്ടാക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും അണികളും എത്തും.അവസാന നിമിഷം വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ നേതാക്കള്‍ സജീവമായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നാളെ നിശബ്ദ പ്രചാരണം ആണ്. മറ്റന്നാള്‍ കേരളം പോളിങ് ബൂത്തിലേയ്ക്ക് നീങ്ങും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വികസനം വോട്ടാകുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. […]

കേരളത്തില്‍ 80 മണ്ഡലങ്ങളില്‍ കടുത്ത മത്സരം ; എറണാകുളം ജില്ലയില്‍ എന്‍ഡിഎ ആറു സീറ്റ് നേടും: സാബു ജേക്കബ്

കൊച്ചി: എറണാകുളം ജില്ലയില്‍ എന്‍ഡിഎയ്ക്ക് ആറു സീറ്റില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ട്വന്റി20 ചെയര്‍മാന്‍ സാബു എം ജേക്കബ്. സംസ്ഥാനത്ത് 80 സീറ്റുകളില്‍ എന്‍ഡിഎ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. കേരളത്തില്‍ എന്‍ഡിഎ തൊട്ടുകൂടാത്തവരല്ലെന്നും സാബു ജേക്കബ് പറഞ്ഞു. ക്രിസ്ത്യാനികളെ മൈക്രോ മൈനോറിറ്റി ആയി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സ്- പോള്‍ ടോക്സില്‍ സംസാരിക്കുകയായിരുന്നു സാബു ജേക്കബ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 2021 […]

ബിജെപിക്കാരന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവര്‍

കണ്ണൂര്‍: പാട്യം പഞ്ചായത്തിലെ പത്തായക്കുന്നില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. പാട്യം പതിനാറാം വാര്‍ഡ്പഞ്ചായത്ത് അംഗവും കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി മജിഷയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]