#Top Four

കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ട്, ശ്രദ്ധിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരന്‍ ; വേദിയില്‍ രമേശ് ചെന്നിത്തലയും

ആലപ്പുഴ: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മുന്നറിയിപ്പുമായി മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ചെയ്ത ജി സുധാകരന്‍. കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ പറഞ്ഞത്. ഇ വി ശ്രീധരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജി സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. നിരവധി ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സിപിഐഎം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. മത്സരിക്കണം എന്ന് പറയുന്നത് തന്റെ അവകാശമാണ്. താന്‍ എവിടെയും പോയിട്ടില്ല, സ്വതന്ത്രനായി നില്‍ക്കുകയാണ്. തന്നെ സഹായിച്ച കോണ്‍ഗ്രസിനോട് തനിക്കെന്നും നന്ദിയുണ്ടാകുമെന്നും ജി സുധാകരന്‍ പറഞ്ഞു.

 

അതേസമയം, കേരളം നമ്പര്‍ വണ്‍ എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കുന്നതെന്നും പരസ്പര സ്നേഹത്തില്‍ കേരളം നമ്പര്‍ പൂജ്യമാണെന്നും ജി സുധാകരന്‍ വിമര്‍ശിച്ചു. സാധാരണക്കാരന് കേരളത്തില്‍ പരിഗണനയില്ല. ലോകത്ത് ഒരിടത്തും കേരളത്തിലെ പോലെ സാമൂഹ്യ കൊലകള്‍ നടക്കുന്നില്ല. ക്രിമിനല്‍ മനോഭാവമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ കടന്നുകയറിയത്. അവരുടെ പേരുകള്‍ പറയുന്നില്ലെന്നും പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് നടക്കുന്നതെന്നും സിപിഐഎമ്മിനെ ലക്ഷ്യംവെച്ച് ജി സുധാകരന്‍ കുറ്റപ്പെടുത്തി.

 

Leave a comment

Your email address will not be published. Required fields are marked *