February 1, 2026
#Top Four

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ലോറിക്ക് കുറുകെ പാഞ്ഞുകയറി അപകടം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അമിതവേഗത്തില്‍ ലോറിയുടെ കുറുകെ പാഞ്ഞു കയറി അപകടം. രാവിലെ ഏഴ് മണിക്ക് ബഥനി സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുമായി കൂട്ടിയടിച്ച ഓട്ടോറിക്ഷ തലകുത്തനെ മറിയുകയും ചില കുട്ടികള്‍ തെറിച്ച് പോകുകയും ചെയ്തു. എട്ട് വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചാണ് ഓട്ടോ സഞ്ചരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

വിശാഖപട്ടണത്തെ സംഘം സരദ് തിയേറ്റര്‍ ജംഗ്ഷന് സമീപത്തെ ഫ്ളൈഓവറിന് കീഴിലാണ് അപകടമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടത്തില്‍പ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരെ വീട്ടിലേക്ക് മടക്കി അയച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

Also Read; തുരങ്കത്തിലെ രക്ഷാദൗത്യം ഇനി അവശേഷിക്കുന്നത് 18 മീറ്റര്‍ മാത്രമെന്ന് അധികൃതര്‍

രണ്ട് വാഹനങ്ങളും ഓടിച്ചിരുന്ന ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിക്ക് ഈ സമയം തിരക്കുള്ള റോഡില്‍ കൂടി കടന്ന് പോകുന്നതിന് അനുമതിയുണ്ടോ എന്നകാര്യം പരിശോധിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസ റാവു പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *