#Top Four

ഡോ. ഷഹനയുടെ ആത്മഹത്യ; ജൂനിയര്‍ ഡോ. റുവൈസിനെ കസ്റ്റഡിയിലെത്തു

കൊല്ലം: ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂനിയര്‍ ഡോക്ടര്‍ റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. ഡോ. ഷഹനയുടെ വീട്ടുകാരുടെ മൊഴി പ്രകാരമാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റില്‍ തീരുമാനമാകും. അതേസമയം ഡോ. റുവൈസിനെ പിജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി.

ഡോക്ടര്‍ റുവൈസും ഡോക്ടര്‍ ഷഹനയും വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാര്‍ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ 50 പവന്‍ പോരെന്ന നിലപാടാണ് വീട്ടുകാര്‍ സ്വീകരിച്ചത്.

Also Read; നമ്മുടെ കൊച്ചിക്ക് ചെന്നൈയുടെ ഗതി വരുമോ?

ഇതേത്തുടര്‍ന്ന് ഡോക്ടര്‍ ഷഹനയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഡോ റുവൈസ് ഡോ ഷഹനയില്‍ നിന്ന് അകന്നു എന്നും വീട്ടുകാര്‍ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളര്‍ത്തിയെന്നും ഒന്നരമാസമായി കടുത്ത ഡിപ്രഷനില്‍ ആയിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെയാകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പോലീസിന് മൊഴി നല്‍കിയത്.

Leave a comment

Your email address will not be published. Required fields are marked *