#Top Four

വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം: പ്രതിയെ കോടതി വെറുതെ വിട്ടു

കട്ടപ്പന: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനെ (24) കോടതി വെറുതെവിട്ടു. കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയാണ് അര്‍ജുനെ വെറുതെ വിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കട്ടപ്പന സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജുവാണ് വിധി പറഞ്ഞ്.

Also Read; പാര്‍ലമെന്റില്‍ കടന്നാക്രമണം നടത്തിയ പ്രതികള്‍ കൃത്യത്തിന് മുമ്പ് സമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലായത്തിലെ മുറിയില്‍ കെട്ടിത്തൂക്കിയ നിലയില്‍ പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് മൂന്ന് വയസുള്ളപ്പോള്‍ മുതല്‍ മിഠായിയും ഭക്ഷണസാധനങ്ങളും നല്‍കി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *