February 1, 2026
#india #Top Four

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും പൊതു അവധി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും പൊതു അവധി. ചടങ്ങ് നടക്കാനിരിക്കുന്ന നാളെയാണ് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് അവധി പ്രഖ്യാപനം. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്നത്.

Also Read ; ജയ് ശ്രീറാം വിളിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു; ബസില്‍ നിന്ന് ഇറങ്ങിച്ചെന്ന് രാഹുല്‍ ഗാന്ധി

നാളെയാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. ചടങ്ങിന്റെ ഭാഗമായി 11 സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *