February 1, 2026
#Top Four

‘തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമാണെന്ന്’ മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസിന്റെ വരുമാനവിവരങ്ങള്‍ ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഇ ബസ് സര്‍വീസുകള്‍ നഷ്ടമാണെന്ന മന്ത്രിയുടെ വാദത്തിന് വിരുദ്ധമായ കെഎസ്ആര്‍ടിസി റിപ്പോര്‍ട്ട് മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നിരുന്നത്. സര്‍വീസുകള്‍ ലാഭമാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ഇനി കണക്ക് പറയാനും തീരുമാനം എടുക്കാനും താനില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തന്നെ അറിയിക്കുമെന്നും തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

‘ഒരാഴ്ച കൊണ്ട് മാദ്ധ്യമങ്ങള്‍ എല്ലാം നിര്‍ത്തിവച്ചു. തന്നെ ഉപദ്രവിക്കാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്. ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഇനി ഒരു പുതിയ തീരുമാനം എടുക്കില്ല. എല്ലാം ഉദ്യോഗസ്ഥന്മാര്‍ അറിയിക്കും. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ’- ഗണേഷ് കുമാര്‍ പറഞ്ഞു.

Also Read; സര്‍ക്കാര്‍ വിലക്ക് അവഗണിച്ച് രാഹുല്‍ ഗാന്ധി ഇന്ന് ഗുവാഹത്തിയില്‍

ഇന്നലെ കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ റിപ്പോര്‍ട്ട് ചോര്‍ന്ന വിവരം പരാമര്‍ശിച്ച മന്ത്രി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ ബസുകളുടെ കളക്ഷനടക്കമുള്ള റിപ്പോര്‍ട്ടുകള്‍ മന്ത്രി കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പാണ് വിവരങ്ങള്‍ പുറത്തുവന്നത്. കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *