December 22, 2024

ഷാരോണ്‍ കൊല : ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി, വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിലൂടെ പഠിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കെസിലെ നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ അറിയിച്ച് മെഡിക്കല്‍ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയതെന്നാണ് ഡോക്ടര്‍മാര്‍ കോടതിയില്‍ നല്‍കിയ മൊഴി. നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് ജഡ്ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. നേരത്തെ ഷാരോണിന് നല്‍കിയത് ഏത് കളനാശിനിയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലായിരുന്നു. Also Read; ‘മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ഉണ്ടാക്കാന്‍ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ’; വീഡിയോ പങ്കുവെച്ച് നടി […]

വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റില്ല: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: ഷാരോൺ വധ കേസിലെ പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി തള്ളി. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്ന് നാഗർകോവിലിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലെന്ന് പൊലീസ് പറയുന്നതിനാൽ വിചാരണ മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ വാദം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പ്രതികൾക്കായി ഹർജി സമർപ്പിച്ചിരുന്നത്. Also Read; യുവ നടിയെ വിമാനത്തിൽ അപമാനിച്ച കേസ്; അറസ്റ്റ് തടയാണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ […]

ഷാരോണ്‍ കൊലപാതക കേസ്; ഗ്രീഷ്മയുടെ കോലം കത്തിച്ച് മെന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരേണിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും ഗ്രീഷ്മയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷന്‍ മുന്നോട്ടു പോകുമെന്നു മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പറഞ്ഞു. പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണമെന്നും പുരുഷനെ കൊന്നു തള്ളി ഒരു സ്ത്രീയും ഇനി പുറത്തു […]