മൂന്നാര്‍ അതിശൈത്യത്തിലേക്ക്; പുല്‍മേടുകളില്‍ വ്യാപക മഞ്ഞുവീഴ്ച, ഒഴുകിയെത്തി സഞ്ചാരികളില്‍
മൂന്നാര്‍: അതിശൈത്യത്തിലേക്ക് കടന്ന് മൂന്നാര്‍. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷന് എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസിലെത്തിയത്.
ഭരണത്തിന്റെ പോരായ്മകള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു; മുഖ്യമന്ത്രിക്കെതിരെ സി പി ഐ
പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീഴ്ചയും ഉണ്ടായി. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവന്മലയില് അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മേഖലയില്‍ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്കും പുത്തന്‍ ഉണര്‍വേകി. വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് സീസണ് ആയതിനാല്‍ തണുപ്പ് ആസ്വദിക്കാന്‍ വരുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































