#Top Four

മലയാളി മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

15 വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് കൊല്ലപ്പെട്ട മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കേസില്‍ വിധി പറഞ്ഞ് ഡല്‍ഹി സാകേത് കോടതി. കേസിലെ എല്ലാ പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 5 പ്രതികള്‍ക്കും മക്കോക്ക നിയമ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 4 പ്രതികളുടെ മേല്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ശിക്ഷാ വിധി പിന്നീടെന്നും കോടതി അറിയിച്ചു. മാധ്യമ പ്രവര്‍ത്തകയുടെ മരണത്തിനു ശേഷം 2009 ല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 13 വര്‍ഷമായി പ്രോസിക്യൂഷനില്‍ തുടരുകയായിരുന്നു കേസ്.

ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ മാധ്യമ പ്രവര്‍ത്തകയായിരുന്നു സൗമ്യ വിശ്വനാഥന്‍. രാത്രി ജോലി കഴിഞ്ഞ് വസന്ത്കുഞ്ജിലെ താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ ഒരുപറ്റം ആളുകള്‍ മോഷണ ശ്രമം നടത്തി. മോഷ്ടാക്കള്‍ ആക്രമണത്തിനു മുതിര്‍ന്നതോടെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സൗമ്യ ശ്രമിച്ചു.

Also Read; തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്

ഇതിനിടയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികള്‍ അറസ്റ്റിലായിരുന്നുവെങ്കിലും കേസില്‍ അന്തിമ വിധി ആയിരുന്നില്ല. വിചാരണ നീണ്ടത് 13 വര്‍ഷമാണ്. ഇതിനു ശേഷം കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചതോടെ വിചാരണ നടപടികള്‍ വേഗത്തിലായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *