യുഎഇയില്‍ നിവാസികള്‍ക്ക് പുതുവര്‍ഷത്തില്‍ സന്തോഷവാര്‍ത്ത
ദുബായ്: പുതുവര്‍ഷത്തില്‍ യുഎഇ നിവാസികള്‍ക്ക് സന്തോഷവാര്‍ത്ത. തുടര്‍ച്ചയായി മൂന്നാം മാസവും പെട്രോള്‍ വില കുറച്ചിരിക്കുകയാണ്. ഇതവരെയുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ പെട്രോള്‍ നിരക്കാണ് ഈ മാസത്തേത്.
Also Read; അയോദ്ധ്യയിലെ വിഗ്രഹം തിരഞ്ഞെടുത്തു
ലിറ്ററിന് 4.8 ശതമാനമാണ് ജനുവരിയില്‍ കുറവുണ്ടായിരിക്കുന്നത്. സൂപ്പര്‍ 98ന് 2.82 ദിര്‍ഹം (63.97 രൂപ), സ്പെഷ്യല്‍ 95ന് 2.71 ദിര്‍ഹം (61.47 രൂപ), ഇ -പ്ലസ് 91ന് 2.64 (59.89രൂപ) ഇതാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ജനുവരിയില്‍ 2.78 ദിര്‍ഹം(63.06 രൂപ), 2.67 ദിര്‍ഹം( 60.57രൂപ), 2.59 ദിര്‍ഹം(58.75രൂപ) ആയിരുന്നു. എന്നാല്‍ റഷ്യ – യുക്രെയിന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ നിരക്ക് ലിറ്ററിന് 4 ദിര്‍ഹം എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































