വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തൃശ്ശൂര്‍: കൊരട്ടിയില്‍ അധ്യാപിക യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. രമ്യ ജോസ് (41) ആണ് മരിച്ചത്. എല്‍എഫ്‌സി എച്എസ്എസിലെ പ്ലസ് ടു സയന്‍സ് ക്ലാസുകള്‍ അവസാനിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 2012 മുതല്‍ പ്ലസ് ടു മാത്സ് അധ്യാപികയാണ് രമ്യ.
Also Read; ജഡ്ജിയാണെന്ന് പറഞ്ഞ് പോലീസ് വാഹനത്തില്‍ യാത്ര; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍
ജീവിതത്തില്‍ ശരിയും തെറ്റും സ്വയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയണം. തിരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ആരും ചിലപ്പോള്‍ തിരുത്താനുണ്ടായേക്കില്ല. ജിവിതത്തില്‍ മാതാപിതാക്കളുടേയും ഗുരുക്കന്‍മാരുടേയും കണ്ണീരു വീഴ്ത്താന്‍ ഇടവരുത്തത്. അവസാനമായി എനിക്ക് ഇക്കാര്യമാണ് പറയാനുള്ളത്. രമ്യ തന്റെ വിദ്യാര്‍ത്ഥികളോടു അവസാനമായി പറഞ്ഞ വാചകമായിരുന്നു ഇത്. തുടര്‍ന്ന് ഇന്നലെ ഉച്ചക്കാണ് അവര്‍ കുഴഞ്ഞുവീണത്. എന്നാല്‍ കുഴഞ്ഞുവീണയുടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.