പിറന്നാളാഘോഷത്തിനിടെ ബിയര്‍ പാര്‍ലറില്‍ സംഘര്‍ഷം: രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: കഴക്കൂട്ടത്ത് ജന്മദിനാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരമാണ്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദേശീയപാതയില്‍ ടെക്‌നോ പാര്‍ക്കിന് എതിര്‍വശത്ത് ബി. സിക്‌സ് ബിയര്‍ പാര്‍ലറില്‍ കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു ഈ സംഘര്‍ഷം ഉണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
Also Read ; എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം വരും; മൂല്യനിര്‍ണയം പൂര്‍ത്തിയായി, റെക്കോര്‍ഡ് വേഗത്തില്‍
ഒരു സംഘം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ബി. സിക്‌സ് പാര്‍ലറില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് മറ്റൊരു സംഘം ഇവിടെ എത്തിച്ചേരുകയും ഇരുസംഘങ്ങളും തമ്മില്‍ പരസ്പരം തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. അഞ്ചുപേരില്‍ ഒരാളുടെ പരിക്ക് അത്ര സാരമുള്ളതല്ല. രണ്ടു പേരുടെ നില ഗുരുതരമാണ്. കുത്തേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജിലും രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്ത് പോലീസ് എത്തുന്നതിന് മുമ്പേ അക്രമി സംഘം ഇവിടെ നിന്ന് ഓടിപ്പോയിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം