97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി; 40 പേര്‍ക്ക് ജോലി നഷ്ടമായി , കാരണം മദ്യപാനം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. ജോലിക്കിടെ മദ്യപിച്ചെത്തിയതിനാണ് നടപടി എടുത്തത്. 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും 40 താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം ഇതിനു മുമ്പും മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടര്‍ന്ന് 100 ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാര് നടപടി സ്വീകരിച്ചിരുന്നു.
74 സ്ഥിരം ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കുകയും ചെയ്തു.കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം വിവിധ യൂണിറ്റുകളില്‍ രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി.49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട തൊഴില്‍ മേഖലയാണ് ഗതാഗത മേഖല. ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുവെന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നല്‍കിയത്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും കെഎസ്ആര്‍ടിസിയില്‍ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ആയതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































