#kerala #Top Four

ആറ് മണിക്കൂറായി ചെളിയില്‍ കുടുങ്ങി കിടന്നിരുന്ന ആളെ രക്ഷപ്പെടുത്തി

കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മലവെള്ളപ്പാച്ചിലിനിടയില്‍പ്പെട്ട് മണിക്കൂറുകളായി ചെളിയില്‍ കുടുങ്ങി കിടന്നിരുന്ന ആളെ രക്ഷാസംഘം രക്ഷിച്ചു.
കഴിഞ്ഞ ആറു മണിക്കൂറുകളായി ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് സമീപത്തായുള്ള പാറയില്‍ രണ്ട് കുട്ടികള്‍ കൂടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്.

Also Read ; കോഴിക്കോട് ഉരുള്‍പ്പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു ; ഒരാളെ കാണാതായി

മുണ്ടക്കൈ ഗ്രാമം പൂര്‍ണമായും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയെന്ന് പ്രദേശവാസി അബ്ദുള്‍ റസാഖ് പറഞ്ഞു. മരുഭൂമിപോലെയാണ് ഇപ്പോള്‍ പ്രദേശം. ദുരിതത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുകളും അടക്കം നിരവധി പേരെ കാണാനില്ലെന്നും ഇദ്ദേഹം പറഞ്ഞു. പ്രദേശത്തെ തകര്‍ന്ന വീട്ടില്‍ ഒരു പ്ലസ് ടു വിദ്യാര്‍ഥിയും ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ 700 പേരോളം കുടുങ്ങികിടക്കുന്നതായും അബ്ദുള്‍ റസാഖ് പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *