December 21, 2024
#Crime #kerala

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവന്തപുരത്ത് ഗുണ്ടാ നേതാവ് മരിച്ചു. കൊലക്കേസ് പ്രതിയായ വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകുത്തി ജോയിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നംഗ സംഘം ഇയാളെ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം രക്തത്തില്‍ കുളിച്ച് റോഡില്‍ കിടന്ന ഇയാളെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.

Also Read ; പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും ; ദുരന്തബാധിത മേഖല സന്ദര്‍ശിക്കും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും

ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിലായിരുന്നു സംഭവം. പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്ന് ദിവസം മുന്‍പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പ്രതികളെ പിടികൂടിയിട്ടില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *