രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ വിജയം, ചേലക്കരയില്‍ വിജയിച്ച് യു ആര്‍ പ്രദീപ്, വയനാട്ടില്‍ പ്രിയങ്ക മുന്നില്‍ | WAYANAD PALAKKAD CHELAKKARA ELECTION RESULTS LIVE
വയനാട്ടില്‍ പ്രിയങ്കാ തരംഗമെന്ന് വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡാണ് വയനാട്ടിലുള്ളത്. പാലക്കാട് 20288 വോട്ടിന്റെ ലീഡുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് 12,122 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു
Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കോണ്‍ഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന കാഴ്ചയാണ് കാണാനായത്. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നായിരുന്നു ബിജെപി പ്രതീക്ഷ. ഈ പ്രതീക്ഷയ്ക്കും മങ്ങലേറ്റിരിക്കുകയാണ്.
വയനാട്ടില്‍ പ്രിയങ്ക തരംഗം
വയനാട്ടില്‍ പ്രിയങ്ക ബഹുദൂരം മുന്നില്‍.3,59,498 വോട്ടിന്റെ ലീഡ്
പ്രിയങ്ക ഗാന്ധി 5,16,084
സത്യന്‍ മൊകേരി 1,56,646
നവ്യ ഹരിദാസ് 84,449





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































