ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു
മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കവര്‍ച്ച നടത്താന്‍ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം.
നടന്റെ വീട്ടില്‍ കവര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടില്‍ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് നടനെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ താരത്തിന് പരിക്കേറ്റു. ശരീരത്തിലുള്ള ആറ് മുറിവുകളില്‍ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, വീട്ടിലുണ്ടായത് കവര്‍ച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..