#Politics #Top Four

‘നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും, പി വി അന്‍വറല്ല സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കേണ്ടത്’: പിഎംഎ സലാം

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക മാത്രമേ വേണ്ടൂ, യുഡിഎഫ് വിജയിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നിലമ്പൂരിലെ വിജയവും അന്‍വറിന്റെ മുന്നണി പ്രവേശനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും പി വി അന്‍വറല്ല സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കേണ്ടതെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ലീഗ് ആരുടെയും പേര് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കില്ലെന്നും, കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥി ആക്കുന്നോ, അവരെ ഇരും കൈയ്യും നീട്ടി മുസ്ലീം ലീഗ് സ്വീകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

Also Read; ചൂട് കുറക്കാന്‍ ക്ലാസ്മുറിയില്‍ ചാണകം തേച്ചു; പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ചാണകം തേച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍

പി വി അന്‍വര്‍ ആശയപരമായ കാരണങ്ങള്‍ കൊണ്ട് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് സ്വാഗതം ചെയ്യുന്നുണ്ടെന്നും പിവി അന്‍വറിന്റെ മുന്നണി പ്രവേശനം ഐക്യ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും ചേര്‍ന്ന് തീരുമാനിക്കേണ്ടത് ആണെന്നും, അതില്‍ ചര്‍ച്ച വരുമ്പോള്‍ ലീഗിന്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനകത്ത് അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന് നേരിടാനുള്ള കര്‍മ്മ ശേഷിയും ചിന്താശേഷിയും കോണ്‍ഗ്രസിനും ഘടക കക്ഷികള്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *