ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തിളങ്ങാൻ മലയാളി താരം
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മലയാളി താരം ജോൺ ജെയിംസ്. ഓസ്ട്രേലിയൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യയ്ക്കെതിരെയാണ് ആദ്യ മത്സരം. വയനാട് പുൽപ്പള്ളി, മുള്ളൻ കൊല്ലി കുശിങ്കൽ വീട്ടിൽ ജോമേഷ്, സ്മിതാ ദമ്പതികളുടെ മകനാണ് ജോൺ. ഇവർ ഓസ്ട്രേലിയയിലാണ് താമസം.
Also Read: വേടനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ഡിജിപിക്ക് കൈമാറി
സിഡ്നി– ഗോസ്ഫോഡിൽ താമസിക്കുന്ന ജോൺ, കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ടീമിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. നീണ്ട കാലത്തെ പരിശ്രമത്തിനൊടുവിലാണ് ടീമിൽ സ്ഥാനമുറപ്പിക്കാൻ ജോണിനായത്.
അണ്ടർ 17 വിഭാഗത്തിൽ വിക്ടോറിയക്കെതിരെ നേടിയ 94, ക്വീൻസ്ലാൻഡിനെതിരെ നേടിയ 4/27 നേടിയ ഓൾ റൗണ്ട് പ്രകടനങ്ങൾ അണ്ടർ 19 വിഭാഗത്തിലേക്ക് ഉള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു.
മക്വാരി യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ സ്പോർട്സ് സയൻസ് വിദ്യാർഥിയാണ്. നുസൗത്ത് വെയിൽസ് സംസ്ഥാനത്തെ മികച്ച പ്രതിഭാശാലികളായ ക്രിക്കറ്റർമാർക്ക് വേണ്ടിയുള്ള 2025-26 വർഷത്തെ ബേസിൽ സെല്ലേഴ്സ് സ്കോളർഷിപ് നേടിയിരുന്നു ജോൺ. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഈ പരമ്പരയിൽ മൂന്ന് 50 ഓവർ മത്സരങ്ങളും രണ്ട് നാല് ദിവസത്തെ മത്സരങ്ങളും ഉൾപ്പെടുന്നു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 10 വരെ ബ്രിസ്ബേൻ, മക്കേ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































