തൃശൂരില്‍ കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യ പ്രയോഗവും
തൃശ്ശൂര്‍: കെട്ടിടത്തിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. വെളിയന്നൂര്‍ ആശാരിക്കുന്ന് ഭാഗത്താണ് സംഭവം. അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ച പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യ പ്രയോഗവും യുവാവ് നടത്തി. മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന് മുകളില്‍ കയറിനിന്നാണ് ഭീഷണി മുഴക്കിത്. യുവാവ് പട്ടാമ്പി സ്വദേശിയാണ്.
Also Read: തൃശൂര്‍ ലുലു മാള്‍; കേസ് നല്‍കിയത് സിപിഐ നേതാവ്, പരാതി വ്യക്തിപരം
2 മണിക്കൂറിലേറെയായി ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറിയിട്ട്. കെട്ടിടത്തില്‍ നിന്നും വടികളും മറ്റും താഴെ തടിച്ചുനില്‍ക്കുന്ന ആല്‍ക്കൂട്ടത്തിന് നേരെ എറിയുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പെയിന്റ് തലയിലൂടെ കോരിയൊഴിച്ച ശേഷമാണ് കെട്ടിടത്തിന് മുകളില്‍ കയറിയത്. പിന്നീട് യുവാവിന്റെ സുഹൃത്തുക്കളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അനുനയിപ്പിച്ച് യുവാവിനെ താഴെയിറക്കി.





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































