ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷം; 35 ലധികം പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ശ്രീനഗര്‍: 24 മണിക്കൂളിനിടെ ജമ്മികശ്മീരിലുണ്ടായ മഴക്കെടുതിയില്‍ 35 ലധികം പേര്‍ മരിച്ചു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. താവി ചനാബ് നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു.
Also Read: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിന് നോട്ടിസ്
കഴിഞ്ഞ ദിവസമാണ് വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാ വഴിയില്‍ മണ്ണിടിച്ചിലിലുണ്ടായത്. ക്ഷേത്രത്തിലേക്കുള്ള പാത തകര്‍ന്നുകിടക്കുകയാണ്. പാലങ്ങളും വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും തകര്‍ന്നു.
മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം, എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത നിവാരണ സേന), എസ്ഡിആര്‍എഫ് (സംസ്ഥാന ദുരന്ത നിവാരണ സേന), ജമ്മു പോലീസ്, ഷ്രൈന്‍ ബോര്‍ഡ് ജീവനക്കാര്‍ അടക്കം സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.
–





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































