#kerala #Top Four

രാജിവെയ്ക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്

പാലക്കാട്: ഉടന്‍ രാജിവെയ്ക്കണമെന്ന് ആവശപ്പെട്ട് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലേക്ക് വന്നാല്‍ തടയുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

Also Read: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ചോദ്യം ചെയ്യലിന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഹാജരായേക്കില്ല

ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ പറഞ്ഞു. എംഎല്‍എ എന്ന ഔദ്യോഗിക പദവിയുടെ പേരില്‍ പങ്കെടുക്കാനെത്തുമ്പോള്‍ തടയുമെന്നും ബിജെപി പറഞ്ഞു.

 

 

 

Leave a comment

Your email address will not be published. Required fields are marked *