#india #Top Four

തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 200ലധികം പേര്‍ മരിച്ചു

കാബൂള്‍: തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. 6.0 തീവ്രത രേഖപ്പെടുത്തി. 200ലേറെ ആളുകള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുനാര്‍ പ്രവിശ്യയിലെ നുര്‍ ഗാല്‍, സാവ്കി, വാട്പുര്‍, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: 2001 ശേഷം ഇതാദ്യം; യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു

ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11.47നായിരുന്നു (ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.47ന്) ഭൂകമ്പം ഉണ്ടായത്. തലസ്ഥാനമായ കാബൂള്‍ മുതല്‍ 370 കി.മീ. അകലത്തിലുള്ള പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് വരെ സെക്കന്‍ഡുകളോളം കുലുങ്ങി.

2023 ഒക്ടോബര്‍ ഏഴിന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തില്‍ 4000ല്‍ അധികംപേര്‍ മരിച്ചുവെന്നാണ് താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നത്. വന്‍ ഭൂചലനങ്ങള്‍ക്ക് സാധ്യതയോറിയ മേഖലയാണ് അഫ്ഗാനിസ്ഥാന്‍.

Leave a comment

Your email address will not be published. Required fields are marked *