സ്വര്‍ണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വരണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. നിലവില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എന്‍ വാസുവിനെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്.
പുതുചരിത്രം; മൂന്നാമൂഴത്തില്‍ കിരീടം ചൂടി ഇന്ത്യന്‍ വനിതകള്‍
മഹസറില്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളി ചെമ്പാണെന്ന് എഴുതിയത് അന്ന് തിരുവാഭരണം കമ്മീഷണര്‍മാരായിരുന്ന എന്‍ വാസുവും കെ എസ് ബൈജുവും പറഞ്ഞിട്ടാണെന്നായിരുന്നു സുധീഷ് കുമാറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ വാസുവിനെ ചോദ്യം ചെയ്തത്. അന്വേഷണ സംഘം വിളിച്ചാല്‍ എത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാസുവിനെ വിട്ടയച്ചു. കേസില്‍ ചോദ്യം ചെയ്യലടപടികള്‍പ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇനിയും ആള്‍ക്കാരെ ചോദ്യം ചെയ്യും.





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































