February 2, 2026
#india #Top Four

തൊഴിലുറപ്പ് നിയമം; ബില്‍ ലോക്‌സഭയില്‍, രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്‍ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പദ്ധതിയുടെ പേരില്‍ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിതെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലാണ് ബില്‍ അവതരിപ്പിച്ചത്.

ഇന്നത്തെ പ്രധാന അഞ്ച് വാര്‍ത്തകള്‍ അറിയാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന പേര് ‘വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍-ഗ്രാമീണ്‍ (വിബിജിരാം- ജി)’ എന്നാണ് മാറ്റിയത്. പദ്ധതിയുടെ പേരില്‍നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് നീക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തി. മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.

ഗാന്ധിയുടെ പേര് മാറ്റുന്നത് ആര്‍എസ്എസ്സിന്റെയും സംഘപരിവാരിന്റെയും അജണ്ടയാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. തൊഴില്‍ ദിനങ്ങള്‍ കൂട്ടുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അധിക ബാധ്യത ചുമത്തുന്നു എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ 2500 കോടി രൂപ അധികം കണ്ടെത്തേണ്ടിവരുമെന്ന് എന്‍ കെ പ്രേമചന്ദ്രനും കെ സി വേണുഗോപാലും കുറ്റപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *