#kerala #Top Four

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം

സ്വര്‍ണക്കൊള്ള; പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രവാസി വ്യവസായിയില്‍ നിന്നും എസ്‌ഐടി മൊഴിയെടുത്തു. ബുധനാഴ്ച വൈകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയില്‍ നിന്ന് എസ്‌ഐടി വിശദമായ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഫോണ്‍ വഴി വിശദാംശങ്ങളും ചോദിച്ചിരുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

വിസി നിയമനം; മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വഴങ്ങി, സിപിഐഎമ്മില്‍ അതൃപ്തി

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉള്‍പ്പെടെ ഗവര്‍ണറുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഐഎമ്മില്‍ ഒരു വിഭാഗത്തിന് അതൃപ്തി. ഭാരതാംബ വിവാദത്തില്‍ സസ്‌പെന്‍ഷനിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സ്ഥലംമാറ്റവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങുന്നു എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട് എന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

തെരഞ്ഞെടുപ്പിലെ തിരിച്ചടി; തെറ്റുകള്‍ തിരുത്താന്‍ സിപിഐഎം

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പിക്കാനും ബൃഹത്പദ്ധതികളുമായി സിപിഐഎം. തെറ്റുകള്‍ തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനും തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാനുമാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. അടിത്തട്ടില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനുള്ള നീക്കത്തിനും സിപിഐഎം തുടക്കം കുറിക്കും.

എസ്‌ഐആര്‍, ഇന്നുകൂടി ഫോം പൂരിപ്പിച്ച് നല്‍കാം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അതേസമയം, സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം.

പോറ്റിയേ കേറ്റിയേ വിവാദം; കടുത്ത നടപടികള്‍ ഉടനില്ല

തിരുവനന്തപുരം: വിവാദമായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ല. പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. പാട്ട് പ്രചാരണം നല്‍കുന്ന സൈറ്റുകളില്‍ നിന്നും പാട്ട് നീക്കം ചെയ്യും.

 

 

Leave a comment

Your email address will not be published. Required fields are marked *