തെരഞ്ഞെടുപ്പിലെ തിരിച്ചടി; തെറ്റുകള്‍ തിരുത്താന്‍ സിപിഐഎം, തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പിക്കാനും ബൃഹത്പദ്ധതികളുമായി സിപിഐഎം. തെറ്റുകള്‍ തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനും തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കാനുമാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്.
പോറ്റിയേ കേറ്റിയേ പാട്ട് വിവാദം; പൊലീസിനുള്ളില്‍ രണ്ടഭിപ്രായം; കടുത്ത നടപടികള്‍ ഉടനില്ല
അടിത്തട്ടില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനുള്ള നീക്കത്തിനും സിപിഐഎം തുടക്കം കുറിക്കും. നേതാക്കളോട് താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജില്ലാ നേതാക്കള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടമായ വാര്‍ഡുകള്‍ കൂടുതല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം.





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































