കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുന്‍പുള്ള ഭരണസമിതിയെയും പ്രതിചേര്‍ത്തു
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് മൂന്നുതവണ മുന്‍പുള്ള ഭരണസമിതിയിലുള്ളവരെ പ്രതിച്ചേര്‍ത്തു. ജീവിച്ചിരിപ്പുള്ള ഏഴു പേരെയാണ് പ്രതിച്ചേര്‍ത്തിരിക്കുന്നത്. 80 വയസ്സിന് മുകളില്‍ ഉള്ളവരാണിവര്‍. ഇവരുടെ കാലത്താണ് തട്ടിപ്പ് തുടങ്ങിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദാക്കണം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍
ഈ സമിതിയുടെ അവസാന കാലത്ത് ഒരു വ്യക്തിക്കുള്ള പരമാവധി വായ്പത്തുക 50 ലക്ഷമാക്കിയിരുന്നു. എന്നാല്‍ നിരവധി പേര്‍ക്ക് രണ്ടുകോടി വരെ വായ്പ നല്‍കി. ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്ത് വായ്പ അനുവദിച്ച് തുടങ്ങിയതും ഈ ഭരണസമിതിയുടെ കാലത്താണ്. കേസ് രജിസ്റ്റര്‍ ചെയ്ത കാലത്തും അതിനു മുന്‍പും ഉണ്ടായിരുന്ന ഭരണസമിതിയംഗങ്ങളെ നേരത്തേ പ്രതി ചേര്‍ത്തിരുന്നു.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































