സ്വര്‍ണക്കടത്ത്; ഡി മണിയെ കണ്ടെത്തി അന്വേഷണ സംഘം
തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ‘ഡി മണി’യെ അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ ഫോണില്‍ ബന്ധപ്പെടുകയും എസ്‌ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ ചെന്നൈയിലേക്ക് പുറപ്പെടുകയും ചെയ്തു. മൊഴി നല്‍കാമെന്ന് ഡി മണി സമ്മതിച്ചിട്ടുണ്ട്.
ഇന്ത്യക്ക് അഭിമാനനേട്ടം, ബാഹുബലി വിക്ഷേപണം വിജയകരം
ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ചെന്നൈ സ്വദേശിയായ ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. ഇതുപ്രകാരമാണ് ഡി മണിയെ ചോദ്യം ചെയ്യാന്‍ എസ് ഐ ടി ഒരുങ്ങുന്നത്.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































