February 8, 2026
#kerala #Top Four

സ്വര്‍ണക്കൊള്ള; കഴിഞ്ഞ വര്‍ഷം സ്വര്‍ണപ്പാളി കൊണ്ടുപോയതിലും എസ്‌ഐടി കേസെടുക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിലും കേസെടുക്കും. ഇതിനായി നിയമോപദേശം ലഭിച്ചുവെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പി എസ് പ്രശാന്ത് അധ്യക്ഷനായ കഴിഞ്ഞ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍ വരാന്‍ സാധ്യതയേറെയാണ്.

ഇന്ത്യ – യുഎസ് വ്യാപാര കരാര്‍; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ്

കഴിഞ്ഞ വര്‍ഷം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ 2019 ല്‍ നടന്ന സ്വര്‍ണകൊള്ള മറയ്ക്കാനുള്ള നീക്കമായിരുന്നുവെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. 2017ല്‍ കൊടിമരം മാറ്റിയതിലും പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നീക്കമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

 

Leave a comment

Your email address will not be published. Required fields are marked *