നിയമസഭയില്‍ ഇക്കുറിയും 11 വനിതകള്‍; ജയിക്കാനാകാതെ വനിതാ മന്ത്രിമാരും
കൊച്ചി: യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകള്‍. യുഡിഎഫില്‍ നിന്ന് ഒന്‍പതു പേരും എല്‍ഡിഎഫില്‍ നിന്ന് രണ്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, മന്ത്രിമാരായ മൂന്ന് വനിതകളും ദയനീയമായി പരാജയപ്പെട്ടു. വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരാണ് പരാജയപ്പെട്ട വനിതാ മന്ത്രിമാര്‍.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഇക്കുറി മത്സരിച്ചത് നാല്‍പ്പത്തിയെട്ട് വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ വനിതകളെ മത്സരിപ്പിച്ചത് എല്‍ഡിഎഫും എന്‍ഡിഎയുമാണ്. പതിനെട്ട് വനിതകളെ വീതമാണ് ഇരുകൂട്ടരും മത്സരിപ്പിച്ചത്. യുഡിഎഫ് പന്ത്രണ്ട് സ്ഥാനാര്‍ഥികളെയും മത്സരത്തിലിറക്കി. മുന്‍വര്‍ഷത്തിലെ പതിനൊന്ന് വനിതാ എംഎല്‍എമാര്‍ എന്ന അക്കത്തില്‍ തന്നെയാണ് ഇക്കുറിയും തൊട്ടിരിക്കുന്നത്. എന്‍ഡിഎയുടെ പ്രതിനിഥികളായി മത്സരിച്ച വനിതകള്‍ എണ്ണത്തില്‍ കൂടുതലായിരുന്നുവെങ്കിലും ആര്‍ക്കും വിജയം നേടാനായില്ല.
ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ്, കൊല്ലത്ത് ബിന്ദു കൃഷ്ണ, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, തൃക്കാക്കരയില്‍ ഉമാ തോമസ്, കോങ്ങാട് കെ.എ. തുളസി, എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണന്‍, പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയ, വടകരയില്‍ കെ.കെ. രമ, മാനന്തവാടിയില്‍ ഉഷാ വിജയന്‍ എന്നിവരാണ് വിജയിച്ച യുഡിഫ് വനിതാ സ്ഥാനാര്‍ഥികള്‍.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































