പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തന്നെ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാന്‍ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാകും തീരുമാനം. പ്രചാരണം നയിച്ച പിണറായി വിജയന്‍ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായും സൂചന.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പ്രതിപക്ഷത്തെ മുതിര്‍ന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വര്‍ഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം ചോദ്യം ഉയര്‍ത്തുന്നത്.
ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും വലിയ അഴിച്ചുപണി ഉണ്ടായാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താന്‍ സിപിഐഎം – സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ മുന്നണിക്കുണ്ടായ കനത്ത തോല്‍വിയെ കുറിച്ച് വിശദമായ ചര്‍ച്ച നടക്കും. ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബിയും യോഗത്തില്‍ പങ്കെടുക്കും. പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































