കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി, കൈവിരല്‍ വേര്‍പെട്ടു, ഭര്‍ത്താവ് ഒളിവില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്കന് വെട്ടിപ്പരുക്കേല്‍പ്പിച്ചു, ഒരാളുടെ കൈവിരല്‍ വേര്‍പെട്ടു. പാലാട്ടില്‍ ബിന്ദു (46), ഉണ്ണിയാത (70) എന്നിവരെയാണു ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (54) കുടുംബവഴക്കിനെ തുടര്‍ന്ന് വെട്ടിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നാലെ ഷിബു ഒളിവിലാണ്. പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് തീവ്രവിഭാഗത്തിലാണിവര്. വെട്ടേറ്റ ഉടനെ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ബിന്ദുവിന് തോളിനും തലക്കും വെട്ടേറ്റപ്പോള്‍ ഉണ്ണിയാതയുടെ കൈവിരല്‍ അറ്റുപോയി. പരുക്ക് ഗുരുതരമായതിനാല്‍ ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി ഷിബുവും ബിന്ദുവും അകന്ന് കഴിയുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
Also Read; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ‘സഹകാരി സംരക്ഷണ പദയാത്ര’ ഇന്ന്