ഷോക്കേറ്റ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം: അമ്മയും ഗര്‍ഭിണിയായ സഹോദരിയുമുള്‍പ്പടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
നാഗര്‍കോവില്‍: കന്യാകുമാരിയില്‍ ഷോക്കേറ്റ് അമ്മക്കും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം. ചൊവ്വാഴ്ചയായിരുന്നു അപകടം നടന്നത്. കന്യാകുമാരിയില്‍ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വീടിന് സമീപത്തെ വൈദ്യുതി വിളക്കില്‍ നിന്നും വയര്‍ വീടിന്റെ മേല്‍ക്കുരയിലേക്ക് പതിക്കുകയായിരുന്നു.ഇതിലൂടെ വെള്ളം ഒലിച്ചിറങ്ങുകയും ഈ വയര്‍ എടുത്തുമാറ്റാന്‍ ശ്രമിച്ച അശ്വിന് ഷോക്കേല്‍ക്കുകയായിരുന്നു.
കന്യാകുമാരി ജില്ലയില്‍ ആട്ടൂര്‍ സ്വദേശികളായ ചിത്ര(46), മക്കളായ അശ്വിന്‍(21) ആതിര(24) എന്നിവരാണ് മരിച്ചത്. ആതിര ഗര്‍ഭിണിയായിരുന്നു.മൂവരുടെയും മൃതദേഹം കുഴിതുറൈ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് മാറ്റി. തിരുവട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read; ഡല്‍ഹി മദ്യനയക്കേസ്: രാജ്യസഭാ എം പിയുടെ വീട്ടില്‍ റെയ്ഡ്, രാഷ്ട്രീയപ്രേരിതമെന്ന് ആം ആദ്മി





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































