#Top Four

തിരുവനന്തപുരത്ത് അപൂര്‍വ ജന്തുജന്യരോഗം; അച്ഛനും മകനും ചികിത്സയില്‍, പാല്‍ കഴിക്കുന്നവര്‍ ജാഗ്രത കാണിക്കണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപൂര്‍വരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് ബാധിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

Also Read; ‘ബാലഭാസ്‌കര്‍ വയലിനകത്ത് സ്വര്‍ണം കടത്തി’ ഇതല്ല ഇതിനുമപ്പുറം പ്രതീക്ഷിച്ചിരുന്നു; ബാലഭാസ്‌കറിന്റെ മരണവും കേസുമായ ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സഹോദരി പ്രിയ

2019 ലും ഈ വര്‍ഷം ജൂലായിലും ഈ രോഗം കേരളത്തില്‍ കണ്ടെത്തിയിരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന ബാക്ടീരിയ രോഗമാണിത്. ബ്രൂസെല്ലോസിസ് ബാധിച്ചാല്‍ മുണ്ടിനീരിന് സമാനമായ നീരുണ്ടാകും മുഖത്ത്. വിട്ടുമാറാത്ത പനിയും ലക്ഷണമാണ്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവര്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണം. പാല്‍ ഉല്‍പ്പനങ്ങളുടെ ഉപയോഗത്തിലും ജാഗ്രത കാണിക്കണം. പാല്‍ തിളപ്പിച്ച് മാത്രം ഉപയോഗിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Leave a comment

Your email address will not be published. Required fields are marked *