ചവറ്റുകൊട്ടയിലെറിഞ്ഞ ലോട്ടറിക്ക് ഒന്നാം സമ്മാനം! ഓട്ടോ ഡ്രൈവര്‍ കോടീശ്വരനായി

കോട്ടയം: സമ്മാനമില്ലെന്ന് കരുതി ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒരു കോടിയടിച്ചു! മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി കെ സുനില്‍കുമാറിനാണ്(53) ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്. ഒരു കോടിരൂപയാണ് സമ്മാന തുക.
പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് സുനില്‍ കുമാര്‍. വ്യാഴാഴ്ച പത്രത്തില്‍ ടിക്കറ്റിന്റെ ഫലം നോക്കുകയായിരുന്നു സുനില്‍ കുമാര്‍ ചെറിയ സമ്മാനങ്ങളുടെ നമ്പറുകള്‍ ഒത്തുനോക്കിയെങ്കിലും സമ്മാനം ഒന്നുമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ടിക്കറ്റ് വീട്ടിലെ ചവറ്റുകൊട്ടയിലിടുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
എന്നാല്‍, ലോട്ടറി ഫലം ഒന്നൂകൂടി നോക്കാന്‍ തോന്നിയതാണ് സുനില്‍കുമാറിന് നിമിത്തമായത്. ചെറിയ സമ്മാനത്തുകയാണ് ആദ്യം നോക്കിയതെങ്കില്‍ ഇത്തവണ വലിയ സമ്മാനത്തുകയിലേക്ക് ഒന്ന് കണ്ണോടിച്ചു. വന്‍ ട്വിസ്റ്റ്, ഒന്നാം സമ്മാന നമ്പര്‍ അതാ തെളിഞ്ഞു നില്‍ക്കുന്നു! വീട് പണയംവെച്ച് അടവ് മുടങ്ങി കിടക്കുന്ന സമയത്താണ് സുനില്‍കുമാറിനെ തേടി ഈ ഭാഗ്യമെത്തിയത്. തങ്ങളെ തേടി ഭാഗ്യം എത്തിയതിലുള്ള സന്തോഷത്തിലാണ് സുനില്‍കുമാറും കുടുംബവും.
Also Read; സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്ന് ഹൈക്കോടതി